From the print
കേരള മുസ്്ലിം ജമാഅത്ത് പെരുന്നാൾ കിറ്റ് നൽകി
750 കുടുംബങ്ങൾക്ക് സഹായം നൽകി

കൽപ്പറ്റ | വേദനയും ബുദ്ധിമുട്ടുമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയെന്നത് നോമ്പ് നൽകുന്ന വലിയ സന്ദേശമാണെന്ന് കേരള മുസ്്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി. ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ വേദന മനഃസാക്ഷിയുള്ള ഓരോ മനുഷ്യന്റെതുമാണെന്നും അവിടെ ഒരു വിഭാഗീയ ചിന്തക്കും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും കേരള മുസ്്ലിം ജമാഅത്ത് നൽകുന്ന പെരുന്നാൾകിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
750 കുടുംബങ്ങൾക്ക് സഹായം നൽകി. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് സന്ദേശം നൽകി. ചൂരയിൽമലയിൽ നടന്ന സംഗമത്തിൽ കെ ഒ അഹ്്മദ്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. എസ് ശറഫുദ്ദീൻ, ബശീർ സഅദി, ലത്വീഫ് കാക്കവയൽ, റംശാദ് ബുഖാരി, ബേബി സൂപ്പർവൈസർ, ചൂരൽമല മഹല്ല് പ്രസിഡന്റ്മുഹമ്മദ് കുട്ടി ഹാജി, മുണ്ടക്കൈ മഹല്ല് പ്രസിഡന്റ്സുലൈമാൻ, അട്ടമല മഹല്ല് പ്രസിഡന്റ്ശമീർ സഖാഫി, ചൂരൽമലകുന്ന് മഹല്ല് സെക്രട്ടറി അബ്ദുൽ അസീസ്, പുത്തുമല മഹല്ല് സെക്രട്ടറി ശംസുദ്ദീൻ, മുഹിയിദ്ദീൻ കുട്ടി സഖാഫി പ്രസംഗിച്ചു.