Connect with us

Ongoing News

കേരള മുസ്‌ലിം ജമാഅത്ത് നവോത്ഥാന സമ്മേളനങ്ങൾക്ക് നാളെ തുടക്കം

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Published

|

Last Updated

തിരുവനന്തപുരം | ‘ജാഗ്രതയാണ് കരുത്ത്’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനത്തെ സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. ഉച്ചക്ക് രണ്ടിന് പാളയം സെൻട്രൽ ലൈബ്രറി ഹാളിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്സയ്യിദ് ത്വാഹാ തങ്ങൾ അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു, അഡ്വ. കെ എസ് ശബരീനാഥൻ സംസാരിക്കും. ഈ മാസം 15 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ 132 സോണുകളിലാണ് നവോത്ഥാന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.

ഇസ്‌ലാമിക ആദർശത്തിനെതിരെ മത വ്യതിയാന ശക്തികൾ ഉയർത്തുന്ന വ്യാജ പ്രചാരണങ്ങളും മതരാഹിത്യത്തിലേക്ക് സമൂഹത്തെ നയിക്കാനായി ചിലർ കെട്ടിപ്പൊക്കുന്ന മിഥ്യാധാരണകളും സംബന്ധിച്ച് നാവോത്ഥാന സമ്മേളനങ്ങളിൽ ആശയബോധവത്കരണം നടത്തും. വഖഫ് സംബന്ധിച്ച വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി പ്രസ്ഥാനത്തിന്റെ നിലപാട് വിശദീകരിക്കും. വിവിധ മഹല്ല് ഭാരവാഹികളും മുതവല്ലിമാരും യൂനിറ്റുകളിലെ സംഘടനാ നേതാക്കളുമാണ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്.

കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ പരസ്പര സ്‌നേഹവും സൗഹൃദവും തകർക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടന്നുവരികയാണ്. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഹലാൽ വിവാദവുമെല്ലാം ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് സമൂഹത്തിൽ ചിലർ ബോധപൂർവം ചർച്ചക്കിട്ടത്. മുമ്പെങ്ങുമില്ലാത്ത വിധം കേരളത്തിലെ നഗര ഗ്രാമാന്തരങ്ങളിൽ അധാർമിക പ്രവർത്തനങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യം സമൂഹത്തിൽ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഇതിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം കടന്നാക്രമിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ തിരിച്ചറിയണം.

ഈ ജീർണതകൾക്കെതിരെ മഹല്ലുകളിലും യൂനിറ്റുകളിലും ശക്തമായ ബോധവത്കരണങ്ങൾക്ക് മുസ്‌ലിം ജമാഅത്ത്് നേതൃത്വം നൽകും. വിവിധ മത വിഭാഗങ്ങൾക്കിടയിലെ സൗഹൃദം കൂടുതൽ കരുത്തുറ്റതാക്കാൻ സജീവമായി രംഗത്തിറങ്ങും.
എൻ അലി അബ്ദുല്ല, മജീദ് കക്കാട്, എ സൈഫുദ്ദീൻ ഹാജി, റഹ്്മത്തുല്ല സഖാഫി എളമരം, ഡോ. പി എ മുഹമ്മദ് കുഞ്ഞ്‌സഖാഫി, സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവർ സംസാരിക്കും.

---- facebook comment plugin here -----

Latest