Connect with us

Kerala

കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന കൗൺസിൽ തുടങ്ങി

പുതിയ ഭാരവാഹികളെ ഇന്ന് വൈകുന്നേരം മറൈൻ ഡ്രൈവിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ്‌ ഇ സുലൈമാൻ മുസ്‌ലിയാർ പ്രഖ്യാപിക്കും

Published

|

Last Updated

കൊച്ചി | കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന കൌൺസിൽ കളമശ്ശേരി ഞാലകം ജമാഅത് കൺവെൻഷൻ സെന്ററിൽ തുടങ്ങി. വൈസ് പ്രസിഡന്റ്‌ കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്കു നേതൃത്വം നൽകി.

സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ അലി അബ്ദുല്ല പ്രവർത്തന റിപ്പോർട്ടും സി പി സൈതലവി മാസ്റ്റർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിഷൻ മിഷൻ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അവതരിപ്പിച്ചു. ഐ സി എഫ് ഡോക്യുമെന്ററി മജീദ് കക്കാട് അവലോകനം ചെയ്തു.

പുതിയ ഭാരവാഹി തിരെഞ്ഞെടുപ്പിന് കുമ്പോൽ തങ്ങളും സയ്യിദ് ത്വാഹാ സഖാഫിയും നേതൃത്വം നൽകി. ഭാരവാഹികളെ ഇന്ന് വൈകുന്നേരം മറൈൻ ഡ്രൈവിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ്‌ ഇ സുലൈമാൻ മുസ്‌ലിയാർ പ്രഖ്യാപിക്കും. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സ്വാഗതവും യു സി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു

Latest