Organisation
കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത്
സംവരണ സമുദായങ്ങള്‍ക്ക് വിദ്യഭ്യാസരംഗത്തും സര്‍ക്കാര്‍ ഉദ്യോഗമേഖലയിലടക്കം ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല
തിരുവനന്തപുരം| കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത്. സംവരണ സമുദായങ്ങള്‍ക്ക് വിദ്യഭ്യാസരംഗത്തും സര്‍ക്കാര്‍ ഉദ്യോഗമേഖലയിലടക്കം ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം ഇനിയും ലഭിക്കാത്ത സാഹചര്യത്തില്‍ ജാതി സെന്‍സസ് നടത്തി ഇക്കാര്യത്തില്‍ വ്യക്ത വരുത്തേണ്ടത് ആവശ്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ സൈഫുദീന്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഹൈദ്രോസ് ഹാജി എറണാകുളം, സമസ്ത കേന്ദ്ര മുശാവറയംഗം അബ്ദുറഹ്മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം, കെ എം ഹാഷിം ഹാജി, മുഹമ്മദ് സിയാദ് കളിയിക്കാവിള, അബുല്‍ ഹസന്‍ വഴിമുക്ക്, ഹുസൈന്‍ മദനി സംസാരിച്ചു. ജില്ലയിലെ അഞ്ച് സോണുകളില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.