Connect with us

Ongoing News

കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ ഭാരവാഹികൾ

കെ ഒ അഹ്മദ് കുട്ടി ബാഖവി (പ്രസിഡൻ്റ്), എസ് ശറഫുദ്ദിൻ ((ജനറൽ സെക്രട്ടറി), വി എസ് കെ തങ്ങൾ (ഫിനാൻസ് സെക്രട്ടറി)

Published

|

Last Updated

കൽപ്പറ്റ | കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡൻ്റായി കെ ഒ അഹ്മദ് കുട്ടി ബാഖവിയെയും ജനറൽ സെക്രട്ടറിയായി എസ് ശറഫുദ്ദിനെയും ഫിനാൻസ് സെക്രട്ടറിയായി വി എസ് കെ തങ്ങളെയും ജില്ലാ വാർഷിക കൗൺസിൽ  തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: മുത്തുക്കോയതങ്ങൾ, കെ എ സലാം ഫൈസി,കെ കെ മുഹമ്മദലി ഫൈസി, എം അബ്ദുൽമജീദ് (വൈസ് പ്രസിഡൻ്റുമാർ). പി സി അബുശ്ശദ്ദാദ്, കെ എസ് മുഹമ്മദ് സഖാഫി, സി എച്ച് നാസർ മാസ്റ്റർ, ഇ പി അബ്ദുല്ല സഖാഫി, ആലാൻ അന്ത്രു ഹാജി, എസ് അബ്ദുല്ല മാസ്റ്റർ (സെക്രട്ടറിമാർ).
കൽപ്പറ്റ ടി യു ടവറിൽ നടന്ന വാർഷിക കൗൺസിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ്  കക്കാട് പുന:സംഘടനക്ക് നേതൃത്വം നൽകി. പ്രവർത്തന റിപ്പോട്ടും, സാമ്പത്തിക റിപ്പോർട്ടും എസ് ശറഫുദ്ദീൻ അവതരിപ്പിച്ചു. സുലൈമാൻ കരിവെള്ളൂർ, ബശീർ സഅദി, സഅദ്  ഖുതുബി, ഹാരിസ് ഇർഫാനി പ്രസംഗിച്ചു.

Latest