Kerala
കേരളത്തിന് ഒരു മാറ്റം വേണം; അനിവാര്യമായ മാറ്റം യു ഡി എഫ് കേരളത്തിൽ വരുത്തും; ഷാഫി പറമ്പിൽ
ഒരു മാസമായി വെയിലും മഴയും കൊണ്ട് സമരം നടത്തുന്ന ആശവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല.

തിരുവനന്തപുരം | ജനകീയ പ്രശ്‌നങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സമീപനം മോശമാണെന്ന് ഷാഫി പറമ്പില്‍ എം പി.
ഒരു മാസമായി വെയിലും മഴയും കൊണ്ട് സമരം നടത്തുന്ന ആശവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല.സര്‍ക്കാരിന് ഈകാര്യത്തില്‍ ദയയോ മനസാക്ഷിയോ ഇല്ല.ഇങ്ങനെയൊരു ഭരണകൂടത്തെ കേരളം ഇനി തിരഞ്ഞെടുക്കില്ല.അനിവാര്യമായ മാറ്റം കേരളത്തില്‍ വരുത്താന്‍ യുഡിഎഫ് വരണമെന്നും ഷാഫി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ സമരം നാടിന് വേണ്ടിയും, പ്രകൃതിക്കുവേണ്ടിയുമാണ്. സര്‍ക്കാരിന്റെ പരിഗണന അദാനിയുടെ ആവാസ വ്യവസ്ഥയെ കുറിച്ചാണ്.ഈ ഗവണ്‍മെന്റിന് മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പറ്റി ഒരു ധാരണയുമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
---- facebook comment plugin here -----