Connect with us

cpi council

യു പിയല്ല കേരളം; തെറ്റുണ്ടെങ്കില്‍ ജനറല്‍ സെക്രട്ടറിയേയും വിമര്‍ശിക്കാം- കാനം രാജേന്ദ്രന്‍

സംസ്ഥാന പ്രശ്നങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ സംസ്ഥാന ഘടകങ്ങളുടെ സമ്മതം വേണമെന്നും ആനി രാജയെ ഓര്‍മപ്പെടുത്തല്‍

Published

|

Last Updated

തിരുവനന്തപുരം | സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരെയുണ്ടായ വിമര്‍ശനം വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞ് കാനം രാജേന്ദ്രന്‍. യു പിയല്ല കേരളം. യു പിയിലെ പോലീസ് അല്ല കേരളത്തിലേതെന്നും ഡി രാജയ്ക്ക് അതറിയില്ലെന്നും കാനം പറഞ്ഞു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായാലും മാനദണ്ഡങ്ങള്‍ പാലിക്കണം. തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കാം. സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ സംസ്ഥാന ഘടകങ്ങള്‍ അറിവോ സമ്മതമോ ഉണ്ടായിരിക്കണം. അത് നേരത്തെ തന്നെ ഉണ്ടായിരുന്ന തീരുമാനമാണ്. ഇത് ആനി രാജ ലംഘിച്ചതു സംബന്ധിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചയുടെ വികാരം ജനറല്‍ സെക്രട്ടറിയെ അറിയിക്കുമെന്നും കാനം വ്യക്തമാക്കി.

 

 

Latest