Connect with us

Kerala

തീച്ചൂളയിൽ കേരളം ; നിയന്ത്രണം വിട്ട് വൈദ്യുതി

പ്രതിദിന ഉപഭോഗം 95 ദശലക്ഷം യൂനിറ്റ്

Published

|

Last Updated

പാലക്കാട് | കുതിച്ചുയരുന്ന ചൂടിനൊപ്പം വൈദ്യുതി ഉപഭോഗം റെക്കോർഡ് മറികടക്കാനൊരുങ്ങുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ വൈദ്യുതി ഉപഭോഗവും ഉയരുകയാണ്. ഉയർന്ന താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം മുൻവർഷങ്ങളേക്കാൾ വർധിക്കുമെന്നാണ് കെ എസ് ഇ ബിയുടെ നിഗമനം.

കഴിഞ്ഞ വർഷം ഏപ്രിൽ 19നായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 102.9 ദശലക്ഷം യുനിറ്റ്. ഇത്തവണ ഉഷ്ണതരംഗത്തിന് സമാനമായ സ്ഥിതിയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗം ഇപ്പോഴേ വർധിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രതിദിനം വൈദ്യുതി ഉപഭോഗം 95 ദശലക്ഷം യൂനിറ്റിനടുത്താണ്. സാധാരണ ഈ സമയത്ത് 68 ദശലക്ഷം യൂനിറ്റ് വൈദ്യുതി പ്രതിദിനം ഉപയോഗിക്കുന്നിടത്താണ് ഇത്രയും വർധന.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളാകുന്നതോടെ ഉപഭോഗം സർവകാല റെക്കോർഡിലേക്ക് ഉയരുമെന്നാണ് കെ എസ് ഇ ബിയുടെ ആശങ്ക. ലോക്‌സഭാ തിരെഞ്ഞടുപ്പ് നടക്കുന്നതിനാൽ വൈദ്യുതി നിയന്ത്രണവും പവർകട്ടും ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങൾ കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി വാങ്ങും. ഇതോടെ കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനും ശക്തമായ സമ്മർദം ചെലുത്തേണ്ടി വരും. ഇത് മുൻകൂട്ടി കണ്ട് ദേശീയ ഗ്രിഡിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതായും അധികൃതർ അറിയിച്ചു.

 

Latest