Connect with us

K RAIL PROEST

കെ റെയില്‍: തിരൂരിലും ചോറ്റാനിക്കരയിലും പ്രതിഷേധം

സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞു; പോലീസുമായി ഉന്തും തള്ളും

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ലൈന്‍ സര്‍വെക്കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. മലപ്പുറം ജില്ലയിലെ തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കര മാമലയിലുമാണ് ഇന്ന് കോണ്‍ഗ്രസുകാരും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന്‌കല്ലിടല്‍ തടഞ്ഞത്.

തിരൂരില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തിറങ്ങിയാണ് കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടയുന്നത്. വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ട്. പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്.

ചോറ്റാനിക്കര മാമലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സര്‍വേക്കല്ല് പിഴുതെറിഞ്ഞു. കഴിഞ്ഞ ദിവസം സ്ഥാപിച്ച കല്ലുകളാണ് പ്രവര്‍ത്തകരും പ്രതിഷേധക്കാരും ചേര്‍ന്ന് പിഴുത് കനാലിലേക്ക് വലിച്ചെറിഞ്ഞത്.