Kerala
എട്ടു വര്‍ഷത്തിനുള്ളില്‍ 2.75 ലക്ഷം നിയമനങ്ങള്‍ നടത്തിയ കേരള പി എസ് സി രാജ്യത്തിന്റെ ശ്രദ്ധ നേടി: മുഖ്യമന്ത്രി
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒരു വെള്ളാനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്

തിരുവനന്തപുരം | കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എട്ടു വര്‍ഷത്തിനുള്ളില്‍ 2.75 ലക്ഷം നിയമനങ്ങള്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരളത്തിലേത്.
ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. നിയമനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പി എസ് സിയുടെ മികച്ച പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒരു വെള്ളാനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്. പി എസ് സിക്കെതിരെ വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ട്.
2021-24 ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെ 573 പരീക്ഷകളാണ് പി എസ് സി നടത്തിയത്. ഒഴിവുകളിലേക്ക് പി എസ് സി കൃത്യമായി നിയമനം നടത്തുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കൃത്യമായ സംവിധാനം സംസ്ഥാനത്തുണ്ട്. ഇതെല്ലാം മറച്ചുവെച്ചാണ് പി എസ് സി വെള്ളാനയാണെന്ന വിമര്‍ശനം മാധ്യമങ്ങള്‍ നടത്തുന്നതെന്നും തിരുവനന്തപുരത്ത് പിഎസ്സി മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.