Connect with us

National

കുറഞ്ഞ ശിശുമരണ നിരക്കില്‍ കേരളം ഒന്നാമത്

രാജ്യസഭയില്‍ കണക്ക് നിരത്തി കേന്ദ്രമന്ത്രി സാവിത്രി താക്കൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി കേരളം. രാജ്യസഭയില്‍ എ എ റഹീം എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ശിശുമരണ നിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ട് കുട്ടികള്‍ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51, ഉത്തര്‍പ്രദേശില്‍ 43, രാജസ്ഥാന്‍ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, അസം 40, എന്നിങ്ങനെയാണ് ശിശു മരണനിരക്കുകള്‍. കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടമെന്ന് എ എ റഹീം അഭിപ്രായപ്പെട്ടു.

സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചുകൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ കണക്കുകള്‍ എന്നും അദ്ദേഹം പറഞ്ഞു.