Kerala
ഈദ് അവധി ദിനത്തിലും ഡ്യൂട്ടിക്കെത്തണം; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേരള റീജ്യന്‍ ചീഫ് കമ്മീഷണര്‍
കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം. ആര്‍ക്കും അവധി നല്‍കരുതെന്ന് സൂപ്പര്‍വൈസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

കൊച്ചി | ഈദ് അവധി ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജ്യന്‍ ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധമായും ഓഫീസില്‍ എത്തണമെന്നാണ് അറിയിപ്പ്.
കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം. ആര്‍ക്കും അവധി നല്‍കരുതെന്ന് സൂപ്പര്‍വൈസര്‍മാരോട് നിര്‍ദേശിച്ചു. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ അതൃപ്തി പുറപ്പെടുവിച്ചിട്ടുണ്ട്.
സാമ്പത്തിക വര്‍ഷാവസാനത്തില്‍ രാജ്യവ്യാപകമായി കസ്റ്റംസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍, ലീവ് പോലും പാടില്ലെന്ന ഉത്തരവ് കേരള സര്‍ക്കിളില്‍ മാത്രമാണ്. മറ്റിടങ്ങളില്‍ വിശ്വാസികള്‍ക്ക് അവധി എടുക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----