Connect with us

Eranakulam

കേരള സാഹിത്യോത്സവ്: ഗുർണയുടെ രചനകളെക്കുറിച്ചുള്ള സാഹിത്യചർച്ച ശ്രദ്ധേയമായി

ആഫ്രിക്കൻ ജീവിതത്തെ ആഗോളതലത്തിലേക്ക് കൊണ്ടുവന്ന ഗുർണ, മലബാറിലെ പുതുതലമുറയിലെ എഴുത്തുകാർക്കും സാഹിത്യ കുതുകികൾക്കും വലിയ മാതൃകയാണെന്ന് മുസഫർ അഹമ്മദ്

Published

|

Last Updated

കൊച്ചി | സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ അബ്ദുറസാഖ് ഗുർണയുടെ രചനകളിലെ സാൻസിബാറിലെ ജീവിതവും, സമാനമായ ചരിത്ര രാഷ്ട്രീയ മതകീയ ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോയ മലബാറിലെ സാമൂഹിക ജീവിതവും സംബന്ധിച്ച് എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി. എഴുത്തുകാരൻ മുസഫർ അഹമ്മദ്, എം ലുഖ്മാൻ എന്നിവർ സംബന്ധിച്ചു.

മലബാറിലെ മുസ്‌ലിം ജീവിതത്തിനു വളരെ സമാനമായ നിലയിലാണ് സാൻസിബാറിലെ മുസ്‌ലിം ജീവിതം. ഗുർണയുടെ രചനകൾ വായിക്കുമ്പോൾ മലബാറിന്റെ ചരിത്ര സാമൂഹിക സന്ദർഭങ്ങളിലൂടെ യാത്രപോകുന്ന പ്രതീതി ലഭിക്കും. ആഫ്രിക്കൻ ജീവിതത്തെ ആഗോളതലത്തിലേക്ക് കൊണ്ടുവന്ന ഗുർണ, മലബാറിലെ പുതുതലമുറയിലെ എഴുത്തുകാർക്കും സാഹിത്യ കുതുകികൾക്കും വലിയ മാതൃകയാണെന്ന് മുസഫർ അഹമ്മദ് പറഞ്ഞു.

ഗുർണയെ വായിക്കുമ്പോൾ മലബാർ ജീവിതത്തെയും കോളനിവല്കരണ കാലത്തെ പ്രതിസന്ധികളെയും, പ്രവാസത്തിന്റെ പല ഘട്ടങ്ങളെയും വിവിധ തലങ്ങളിൽ അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു മനസ്സിലാകുമെന്ന് എം ലുഖ്മാൻ അഭിപ്രായപ്പെട്ടു. ഗുർണയുടെ രചനകളെ സൂക്ഷ്മമായി വിലയിരുത്തിയ ചർച്ച ശ്രദ്ധേയമായി.