From the print
കേരള സാഹിത്യോത്സവ് മഞ്ചേരിയെ വർണാഭമാക്കി സാംസ്‌കാരിക ഘോഷയാത്ര
വിദ്യാർഥികളുടെ വിവിധ കലാവിഷ്‌കാരങ്ങളും പ്രകടനങ്ങളും നിർമിതികളും ദഫ്, സ്‌കൗട്ട്, ഫ്ലവർ ഷോകളും ഘോഷയാത്രയുടെ മാറ്റുകൂട്ടി
മഞ്ചേരി | 31ാമത് എഡിഷൻ കേരള സാഹിത്യോത്സവിന്റെ ഭാഗമായുള്ള സാംസ്‌കാരിക ഘോഷയാത്ര മഞ്ചേരിയെ വർണാഭമാക്കി. കിഴക്കേതലയിൽ നിന്നാരംഭിച്ച ഘോഷയാത്ര നഗരംചുറ്റി കച്ചേരിപ്പടി ഐ ജി ബി ടിയിൽ സമാപിച്ചു.
സുന്നി ബാലസംഘം, സ്‌കൂൾ മഴവിൽ ക്ലബ്, എസ് എസ് എഫ് ദഅ്വാ സെക്ടറുകൾ അടങ്ങുന്ന വിദ്യാർഥികളുടെ വിവിധ കലാവിഷ്‌കാരങ്ങളും പ്രകടനങ്ങളും നിർമിതികളും ദഫ്, സ്‌കൗട്ട്, ഫ്ലവർ ഷോകളും ഘോഷയാത്രയുടെ മാറ്റുകൂട്ടി.
കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, മഴവിൽ സംഘം തുടങ്ങി മുഴുവൻ പ്രസ്ഥാന കുടുബാംഗങ്ങളുടെ ഘടകങ്ങളും വ്യത്യസ്ത രീതികളിൽ ഘോഷയാത്രയുടെ ഭാഗമായി. കവിതയും ഗാനാലാപനങ്ങളും കാലത്തോട് സംവദിക്കുന്ന മുദ്രാവാക്യങ്ങളും ഘോഷയാത്രയിൽ ഉയർന്നു.
കെ പി ജമാൽ കരുളായി, മൊയ്തീൻകുട്ടി ഹാജി വീമ്പൂർ, ഹസൈനാർ സഖാഫി കുട്ടശ്ശേരി, കെ സൈനുദ്ദീൻ സഖാഫി, അബ്ദുർറഹ്്മാൻ മുസ്്ലിയാർ പൊന്മള, സയ്യിദ് ജഅ്ഫർ തുറാബ് പാണക്കാട്, ഇബ്‌റാഹീം വെള്ളില, ഒ സി സുലൈമാൻ ഫൈസി, അശ്്റഫ് മുസ്്ലിയാർ കാരക്കുന്ന്, കെ പി മുഹമ്മദ് യൂസുഫ്, യു ടി എം ശമീർ, സിറാജുദ്ദീൻ കിടങ്ങയം, ഹൈദർ പാണ്ടിക്കാട്, സി കെ എം ശാഫി സഖാഫി, കെ പി മുഹമ്മദ് അനസ്, ടി എം ശുഐബ്, സിറാജുദ്ദീൻ നുസ്‌രി നേതൃത്വം നൽകി.