Connect with us

keralam

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരളം

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഗവര്‍ണറും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നാണു കേരളം ചൂണ്ടിക്കാട്ടുന്നത്

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരള സര്‍ക്കാര്‍. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമര്‍ശനം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഗവര്‍ണറും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നാണു കേരളം ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനാ പദവിയെ മാനിക്കാതെ രാഷ്ട്രീയ നീക്കങ്ങളാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത് എന്നാണ് ആക്ഷേപം. ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാല സെനറ്റുകളിലേക്കുള്ള നോമിനേഷനില്‍ പോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് മിഠായിത്തെരുവില്‍ നടത്തിയ സന്ദര്‍ശനവും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതുമെല്ലാം സംസ്ഥാനത്തെ ഭരണഘടനാ തലവന്‍ എന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാന്റ വീഴ്ചയാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

 


Latest