Connect with us

Kerala

മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണം: ജോസ് കെ മാണി

Published

|

Last Updated

കോട്ടയം | മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശന പരിപാടിയില്‍ കേരളത്തെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും ജോസ് കെ മാണിയുടെ കത്ത്. ഫേസ് ബുക്ക് കുറിപ്പിലാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നു എന്ന വാര്‍ത്ത നമുക്കെല്ലാവര്‍ക്കും ആഹ്ലാദകരമാണ്. അടുത്ത വര്‍ഷം നടക്കേണ്ട ആ മഹാസംഭവത്തെ വരവേല്‍ക്കാന്‍ നമ്മള്‍ ഇപ്പോള്‍ മുതല്‍ ഒരുങ്ങേണ്ടിയിരിക്കുന്നു.

ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്ന മാര്‍പാപ്പ കേരളത്തിലും എത്തണം. അദ്ദേഹത്തെ നേരില്‍ കാണാനും കേള്‍ക്കാനും അവസരം ലഭിക്കാന്‍ കേരളീയര്‍ക്കെല്ലാം ആഗ്രഹമുണ്ട്. ലോകത്തിന്റെ മുഴുവന്‍ ആധ്യാത്മിക നേതാവായ മാര്‍പാപ്പയുടെ സന്ദര്‍ശനംകൊണ്ട് ധന്യരാകാന്‍ നമുക്ക് ഇടയാകുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി പറഞ്ഞു.

 

Latest