Connect with us

Kerala

കേന്ദ്ര സഹായത്തിനായി കേരളം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണം: മുഖ്യമന്ത്രി

വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നല്‍കാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സഹായത്തിനായി കേരളം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള എം പി മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നല്‍കാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതില്‍ കേന്ദ്രം സഹായിച്ചിരുന്നു. എന്നാല്‍ അര്‍ഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതില്‍ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ചൂരല്‍മലയിലുണ്ടായത്.

കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ചെലവ് ഉള്‍പ്പെടെ 1,222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest