Connect with us

National

കേരള സ്റ്റോറി സിനിമക്ക് പശ്ചിമ ബംഗാളിൽ നിരോധനം

സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും സിനിമ പ്രദർശനം തടയാൻ ചീഫ് സെക്രട്ടറിക്ക് മമതാ ബാനർജി നിർദേശം നൽകി

Published

|

Last Updated

കൊൽക്കത്ത | കേരളത്തെയും കേരളീയരെയും അവഹേളിക്കുന്നതും ഇസ്‍ലാമിനെതിരെ തീവ്രവാദ മുദ്രകുത്തുകയും ചെയ്യുന്ന കേരളസ്റ്റോറി എന്ന വിവാദ ചിത്രത്തിന് പശ്ചിമ ബംഗാളിൽ നിരോധനം. ചിത്രത്തിനെതി രെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് നടപടി. മുഖ്യമന്ത്രി മമതാ ബാനർജിയാണ് നിരോധന തീരുമാനം അറിയിച്ചത്.

സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും സിനിമ പ്രദർശനം തടയാൻ ചീഫ് സെക്രട്ടറിക്ക് മമതാ ബാനർജി നിർദേശം നൽകി. ബംഗാളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാനാണ് നടപടിയെന്ന് മമതാ ബാനർജി പറഞ്ഞു.

സിനിമക്ക് ലഭിക്കുന്ന മോശം പ്രതികരണവും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് തമിഴ്നാട്ടിലെ മൾട്ടിപ്ലക്സ് തിയറ്ററുകൾ സിനിമ പ്രദർശനം നിർത്തിവെച്ചിരുന്നു.

Latest