Connect with us

ssf

കേരള വിദ്യാർഥി സമ്മേളനം: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് നേതൃശിബിരം വ്യാഴാഴ്ച

കലാലയം ആർട് സ്കൂളിന്റെ ലോഞ്ചിംഗ് വ്യാഴാഴ്ച എടരിക്കോട് യൂത്ത് സ്ക്വയറിൽ

Published

|

Last Updated

തിരൂരങ്ങാടി | ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് കേരള വിദ്യാർഥി സമ്മേളന പ്രചാരണത്തിന്റെ മുന്നൊരുക്കമായി മലപ്പുറം വെസ്റ്റ് ജില്ലയിൽ വ്യാഴാഴ്ച നേതൃശിബിരം നടക്കും. കൊളപ്പുറം, വളാഞ്ചേരി കേന്ദ്രങ്ങളിലാണ് ശിബിരം. കൊളപ്പുറം സുന്നിമദ്രസയിൽ നടക്കുന്ന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബശീർ മുസ്ലിയാരും വളാഞ്ചേരി സ്റ്റുഡൻറ്സ് സെന്ററിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫിയും ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി, ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് സഈദ് സകരിയ, എൻ അബ്ദുല്ല സഖാഫി, ജഅ്ഫർ ശാമിൽ ഇർഫാനി, അബ്ദുൽ ഹഫീസ് അഹ്സനി, മുഹമ്മദ് അഫ്സൽ പി ടി സംസാരിക്കും. ഡിവിഷൻ പ്രസിഡൻറ്, ജന. സെക്രട്ടറി, 93 സെക്ടറുകളിലെ പ്രസിഡൻറ്, ജന. സെക്രട്ടറി തുടങ്ങിയവർ പ്രതിനിധികളായി പങ്കെടുക്കും.

കലാലയം ആർട്ട് സ്കൂൾ ലോഞ്ചിംഗ് വ്യാഴാഴ്ച

കോട്ടക്കൽ | സാഹിത്യോത്സവ് പ്രതിഭകൾക്ക് നിരന്തര പരിശീലനം നൽകുന്നതിന് മലപ്പുറം വെസ്റ്റ് ജില്ല കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന കലാലയം ആർട് സ്കൂളിന്റെ ലോഞ്ചിംഗ് വ്യാഴാഴ്ച എടരിക്കോട് യൂത്ത് സ്ക്വയറിൽ നടക്കും. വൈകിട്ട് ഏഴിന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബശീർ തൃശൂർ ആർട്ട് സ്ക്കൂൾ ലോഞ്ചിംഗ് നിർവഹിക്കും. ആർട്ട് സ്കൂളിലേക്കുള്ള പ്രഥമ ബാച്ചിന്റെ സെലക്ഷനും സാഹിത്യ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടക്കും.

Latest