Connect with us

santhosh tro[hy

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

ജിജോ ജോസഫ് നയാകനായ ടീമില്‍ 13 പുതുമുഖങ്ങള്‍

Published

|

Last Updated

കൊച്ചി |  സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിരതാരമായ ജിജോ ജോസഫ് നയിക്കുന്ന ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. ബിനോ ജോര്‍ജാണ് ടീം പരിശീലകന്‍.
അണ്ടര്‍ 21 ടീം അംഗങ്ങളും ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ ഒന്ന് ലക്ഷദ്വീപിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് അന്തമാന്‍ നിക്കോബാര്‍, പുതുച്ചേരി ടീമുകളുമായി മാറ്റുരുക്കും. ഇതില്‍ നിന്നാകും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക.

ഗോള്‍കീപ്പര്‍മാര്‍: മിഥുന്‍ വി, ഹജ്മല്‍ എസ്

പ്രതിരോധ നിര:സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിന്‍ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി (അണ്ടര്‍ 21), മുഹമ്മദ് ബാസിത് പി.ടി (അണ്ടര്‍ 21)

മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അര്‍ജുന്‍ ജയരാജ്, അഖില്‍ പി,സല്‍മാന്‍ കെ, ആദര്‍ശ് എം, ബുജൈര്‍ വി, നൗഫല്‍ പി.എന്‍, നിജോ ഗില്‍ബര്‍ട്ട്, ഷിഖില്‍ എന്‍ (അണ്ടര്‍ 21)

മുന്നേറ്റനിര: ജസ്റ്റിന്‍ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്നാദ് (അണ്ടര്‍ 21), മുഹമ്മദ് അജ്സല്‍ (അണ്ടര്‍ 21)

കഴിഞ്ഞതവണത്തെ പരിശീലകസംഘത്തെ കേരളം നിലനിര്‍ത്തി. ബിനോ ജോര്‍ജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്‍, ഗോള്‍കീപ്പര്‍ കോച്ചായി സജി ജോയി എന്നിവരുമുണ്ട്.

 

Latest