Kerala
മണിപ്പൂരിനെ 5-1ന് വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍
ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കരുത്തരായ ബംഗാളിനെ കേരളം നേരിടും
ഹൈദരാബാദ് |സന്തോഷ് ട്രോഫിയില്‍ മണിപ്പൂരിനെ വീഴ്ത്തി കേരളം ഫൈനലില്‍.ഞായറാഴ്ച വൈകിട്ട് നടന്ന രണ്ടാം സെമിയില്‍ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി മുഹമ്മദ് റോഷാലിന്‍ ഹാട്രിക്ക് നേടി.
ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കരുത്തരായ ബംഗാളിനെ കേരളം നേരിടും.ഇരുപത്തിരണ്ടാം മിനിറ്റില്‍ റഹ്മാന്‍ എന്‍ നേടിയ ഗോളിലാണ് കേരളം സെമിയില്‍ ലീഡെടുക്കുന്നത്. പിന്നാലെ മുപ്പതാം മിനിറ്റില്‍ റാഗ്വി നേടിയ ഗോളില്‍ മണിപ്പൂര്‍ കളി സമനിലയിലാക്കി. 45+1 മിനിറ്റില്‍ അജ്‌സല്‍ എം നേടിയ ഗോളില്‍ കേരളം ലീഡ് ഉയര്‍ത്തി. എഴുപത്തിമൂന്നാം മിനിറ്റില്‍ മുഹമ്മദ് റോഷാല്‍ നേടിയ ഗോള്‍ കേരളത്തെ 3-1 ന് മുന്നിലെത്തിച്ചു. നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ റോഷാല്‍ വീണ്ടും വല കുലുക്കി. ഇതോടെ കേരളം 4-1 ന് മുന്നില്‍. 90+6 മിനിറ്റില്‍ ഹാട്രിക്ക് തികച്ച മുഹമ്മദ് റോഷാല്‍ കേരളത്തിന്റെ വിജയം 5-1 എന്ന സ്‌കോറിലാക്കി.
ഉച്ചയ്ക്കു നടന്ന ആദ്യ സെമിയില്‍ റോബി ഹന്‍സ്ഡയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ സര്‍വീസസിനെ വീഴ്ത്തിയാണ് ബംഗാള്‍ ഫൈനലില്‍ കടന്നത്. 4-2നാണ് ബംഗാളിന്റെ വിജയം.