Kerala
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം ഒന്നാമത്; മന്ത്രി ബാലഗോപാല്‍
കേരളം സാമ്പത്തിക പ്രയാസത്തെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഒരു അവകാശവും നിഷേധിക്കപ്പെടില്ല.

തിരുവനന്തപുരം | രാജ്യത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സാമ്പത്തിക പ്രയാസത്തെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഒരു അവകാശവും നിഷേധിക്കപ്പെടില്ല. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണെന്നും ബാലഗോപാല്‍ പറഞ്ഞു.
ക്ലിഫ് ഹൗസിലെ കുളത്തില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ ബര്‍മുഡയിട്ട് മറ്റു കുളങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്നും ധനമന്ത്രി പ്രതികരിച്ചു. ക്ലിഫ് ഹൗസിലെ കുളത്തില്‍ ജനങ്ങള്‍ നീന്തിക്കുളിക്കുന്ന സ്ഥിതിയുണ്ടായാല്‍ അത് നാണക്കേടാണെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ നജീബ് കാന്തപുരം പറഞ്ഞതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.