Connect with us

Kerala

കേരള സര്‍വകലാശാല അസ്ഹരി തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക്

പുരസ്‌കാരം അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച്  കാര്യവട്ടം ക്യാംപസില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ യു എ ഇ കോണ്‍സുലര്‍ ജനറല്‍ സമ്മാനിക്കും

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല, അറബിക് വിഭാഗം  പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയുമായി സഹകരിച്ച് നല്‍കി വരുന്ന അസ്ഹരി തങ്ങള്‍ എക്‌സലന്‍സ് അവാര്‍ഡിന് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അര്‍ഹനായി. അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ് ബാവ മുസ്‌ലിയാര്‍. ഡോ. എ . നിസാറുദീന്‍,  കാലിക്കറ്റ് സര്‍വകലാശാല അറാബി വിഭാഗം പ്രൊഫസര്‍ ഡോ. അബ്ദുല്‍ മജീദ്, ഡോ . താജുദീന്‍ മന്നാനി തുടങ്ങിയവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച്  കാര്യവട്ടം ക്യാംപസില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ യു എ ഇ കോണ്‍സുലര്‍ ജനറല്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ദുബൈ മതകാര്യ വകുപ്പുള്‍പ്പെടെ നിരവധി വിദേശ അറബി പ്രസാധകര്‍ കോടമ്പുഴ ബാവ മുസ്‍ലിയാരുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാവ മുസ്‌ലിയാര്‍ എഴുതിയ അഞ്ച് പ്രധാന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈജിപ്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ബസാഇര്‍ പ്രസാധക കമ്പനിയാണ്.

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം,  ഹദീസ് പഠനം,  കര്‍മശാസ്ത്രം,  തസ്വവ്വുഫ്,  ചരിത്രം,  വിശ്വാസ ശാസ്ത്രം,  അറബി സാഹിത്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളില്‍ ബാവ മുസ്‌ലിയാര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

Latest