anticipatory bail
കേരള യൂണിവേഴ്സിറ്റി: മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി നൃത്ത പരിശീലകര്‍ ഹൈക്കോടതിയില്‍
ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹര്‍ജി നല്‍കിയത്
തിരുവനന്തപുരം | കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി നൃത്ത പരിശീലകര്‍ ഹൈക്കോടതിയില്‍.
ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നാണ് നൃത്ത അധ്യാപകരുടെ ആരോപണം. പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമിനാണ്. വിധികര്‍ത്താവിന് തങ്ങള്‍ കോഴ നല്‍കിയിട്ടില്ലെന്നും ആരോപണം പോലീസ് കെട്ടിച്ചമച്ചതാണെന്നും അധ്യാപകര്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അധ്യാപകരുടെ ആവശ്യം. കണ്‍ന്റോണ്‍മെന്റ് പൊലീസ് നൃത്താധ്യാപകര്‍ക്ക് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.