john britas
കേരള സര്‍വകലാശാല പ്രഭാഷണം: ജോണ്‍ ബ്രിട്ടാസ് എം പിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി
സംഘാടകര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു
തിരുവനന്തപുരം | വി സി യുടെ വിലക്ക് മറികടന്ന് കേരള സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തിയ ജോണ്‍ ബ്രിട്ടാസ് എം പിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. നേരിട്ടോ പ്രതിനിധി മുഖേനെയോ ഹാജാരായി വിശദീകരണം നല്‍കണം.
പ്രഭാഷണ പരിപാടിയുടെ സംഘാടകര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. സംഘാടകര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇലക്ഷന്‍ നോഡല്‍ ഓഫീസറുടെ ചുമതലയുള്ള സബ് കലക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്.
പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി ജോണ്‍ബ്രിട്ടാസിന്റെ പ്രഭാഷണത്തിന് അനുമതി നിഷേധിക്കാന്‍ വി സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടാസ് പ്രസംഗിക്കുകയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രധാനമന്ത്രിയേയും ബി ജെ പിയയേും വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ മറികടന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.