Kerala
കേരള സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ്; മികച്ച വിജയവുമായി എസ് എഫ് ഐ
ആകെയുള്ള ഏഴ് സീറ്റില്‍ ആറെണ്ണം എസ് എഫ് ഐ കരസ്ഥമാക്കി. വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെ എസ് യുവിന് ലഭിച്ചു.

തിരുവനന്തപുരം | കേരള സര്‍വകലാശാല സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി എസ് എഫ് ഐ. ആകെയുള്ള ഏഴ് സീറ്റില്‍ ആറെണ്ണം എസ് എഫ് ഐ കരസ്ഥമാക്കി. വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെ എസ് യുവിന് ലഭിച്ചു.
അക്കൗണ്ട്സ് കമ്മിറ്റിയില്‍ അഞ്ചില്‍ നാലെണ്ണം എസ് എഫ് ഐയും ഒന്ന് കെ എസ് യുവും നേടി. കഴിഞ്ഞ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചിരുന്നു. എന്നാല്‍, യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കെ എസ് യു-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എസ് എഫ് ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം. കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.