Kerala
കേരളവര്‍മ്മ കോളജിലെ തിരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആര്‍ ബിന്ദുവിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു
വരും ദിവസങ്ങളില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെഎസ്‌യു നേതാക്കള്‍ പറഞ്ഞു.
തൃശൂര്‍ | കേരളവര്‍മ്മ കോളജിലെ തിരഞ്ഞെടുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെട്ട് അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ ആര്‍ ബിന്ദുവിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു. അയ്യന്തോള്‍ കലക്ടറേറ്റിനു മുന്നിലെ ഫ്ളക്സില്‍ ആണ് കരിഓയില്‍ ഒഴിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നവകേരള സദസിന്റെ ഹോഡിങ്ങില്‍ ആര്‍ ബിന്ദുവിന്റെ ചിത്രത്തിലാണ് കരിയോയില്‍ ഒഴിച്ചത്.
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെഎസ്‌യു നേതാക്കള്‍ പറഞ്ഞു.
അതേസമയം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആര്‍ഷോ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച ടാബുലേഷന്‍ ഷീറ്റ് വ്യാജമാണെന്ന് കെ എസ് യു ആരോപിച്ചു. അധ്യാപകര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചതെന്നാണ് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിന്റെ ആരോപണം.