National
ഉരുൾപൊട്ടൽ സാധ്യതയെ കുറിച്ച് കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു,കേന്ദ്രത്തിന് വീഴ്ച പറ്റിയിട്ടില്ല; അമിത് ഷാ
അതേസമയം, വയനാട്ടിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ യോഗം വിളിച്ചു.

ന്യൂഡല്‍ഹി | കേരളത്തിന് നേരത്തെ ഉരുൾപൊട്ടൽ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടര്‍ന്ന് ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. ഉരുള്‍ പൊട്ടല്‍ ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും എന്ത് കൊണ്ട് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ ചോദിച്ചു.
നേരത്തെ പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തിച്ച് ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ഈ വിഷയത്തില്‍ രാഷ്ട്രീയം പാടില്ലെന്നും സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ പറഞ്ഞു.അതേസമയം, വയനാട്ടിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ യോഗം വിളിച്ചു. ലോക്‌സഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്.