kannur university pg syllabus issue
വര്‍ഗീയ നിലപാടിന് ഊന്നല്‍ നല്‍കുന്ന ഒരു സിലബസും കേരളത്തിലുണ്ടാകില്ല: മന്ത്രി എം വി ഗോവിന്ദന്‍
നാര്‍കോട്ടിക് ജിഹാദ്: ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുത്
കണ്ണൂര്‍ | വര്‍ഗീയ നിലപാടിന് ഊന്നല്‍ നല്‍കുന്ന ഒരു സിലബസും കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍. വിവാദായ കണ്ണൂര്‍ സര്‍വകലാശാല സിലബസ് സംബന്ധിച്ച് രണ്ടംഗ സമിതി പരിശോധിക്കുകയാണ്. സിലബസിലുള്ളത് എന്താണെന്ന് പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ല. രണ്ടംഗ സമിതി റിപ്പോര്‍ട്ട് വന്നതിന് ശേഷം ഉചിതമായ തീരുമാനം എടുക്കും. കൃത്യമായ ധാരണ ഉണ്ടായതിന് ശേഷം മാത്രമേ നിലപാട് സ്വീകരിക്കുകയുള്ളൂ. എതിര്‍ക്കുന്നതിനെ കുറിച്ചും മനസിലാക്കണമെന്നാണ് ജ്ഞാനസിദ്ധാന്തത്തില്‍ പറയുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളിയ മന്ത്രി ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് ഓര്‍മിപ്പിച്ചു. കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ മദ്യവില്‍പ്പന ആലോചിച്ചിട്ടില്ല. ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ തുടങ്ങുമ്പോഴേ ബാറുകളും തുറക്കുന്നത് ആലോചിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.