Connect with us

I League

ഐ ലീഗ് കിരീടവും കേരളത്തിന്; ഗോകുലം മുത്തമിടുന്നത് രണ്ടാം തവണ

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം.

Published

|

Last Updated

കൊല്‍ക്കത്ത | സന്തോഷ് ട്രോഫിക്ക് പിന്നാലെ ഐ ലീഗ് കിരീടവും കേരളത്തിന് സ്വന്തം. ശക്തരായ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബിനെ അവരുടെ തട്ടകത്തിലാണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം.

സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗോകുലത്തിന്റെ റിശാദ് ആണ് 49ാം മിനുട്ടില്‍ ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, 57ാം മിനുട്ടില്‍ അസ്ഹറുദ്ദീന്‍ മല്ലിക്കിലൂടെ മുഹമ്മദന്‍സ് സമനില നേടി. എന്നാല്‍, അധികം വൈകാതെ 61ാം മിനുട്ടില്‍ എമില്‍ ബെന്നിയിലൂടെ ഗോള്‍ തിരിച്ചടിച്ച് ഗോകുലം ലീഡുയര്‍ത്തുകയായിരുന്നു.

ഈ സീസണില്‍ ഡെക്കാണിനോട് മാത്രമാണ് ഗോകുലം പരാജയപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഗോകുലം ഐ ലീഗ് കിരീടം നേടുന്നത്.

Latest