Ongoing News
നാഷണല്‍ മാസ്‌റ്റേഴ്‌സ് വോളി ടൂര്‍ണമെന്റില്‍ കേരളം വിജയിച്ചു
ഹിമാചലിലെ ധര്‍മശാലയിലായിരുന്നു ടൂര്‍ണമെന്റ്

ഹിമാചലിലെ ധര്‍മശാലയില്‍ നടന്ന നാഷണല്‍ മാസ്‌റ്റേഴ്‌സ് വോളി ടൂര്‍ണമെന്റില്‍ വിജയിച്ച കേരള ടീം
കോഴിക്കോട് | ഹിമാചലിലെ ധര്‍മശാലയില്‍ നടന്ന നാഷണല്‍ മാസ്‌റ്റേഴ്‌സ് വോളി ടൂര്‍ണമെന്റില്‍ കേരളം വിജയിച്ചു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള എം സുജാതയായിരുന്നു കേരളാ ടീമിനെ നയിച്ചത്. വി എന്‍ ബിജില (സബ്‌കോടതി കൊയിലാണ്ടി), പി രാധിക (ഇന്ത്യന്‍ റെയില്‍വേ), പി ജെ ജോമോള്‍ (മുന്‍ കെ എസ് ഇ ബി), അല്‍ഫോന്‍സ് അനൂപ് (കെ എസ് ഇ ബി), കെ കെ സുമിത (തദ്ദേശ ഭരണ വകുപ്പ്, കോഴിക്കോട്), സി എം അശ്വനി (ബി ആര്‍ സി വടകര) എന്നവരായിരുന്നു ടീം അംഗങ്ങള്‍. ഫൈനലില്‍ ആതിഥേയരായ ഹിമാചര്‍ പ്രദേശിനെ 25-16, 25-18 നു പരാജയപ്പെടുത്തിയാണ് കേരളം വിജയിച്ചത്.
---- facebook comment plugin here -----