Connect with us

SANTHOSH TROPHY

വീണ്ടും ഗോള്‍മഴയുമായി കേരളം; സന്തോഷ് ട്രോഫിയില്‍ തുടര്‍ജയം

ബിഹാറിനെതിരെ നാല് ഗോളുകളാണ് കേരളം അടിച്ചത്.

Published

|

Last Updated

കോഴിക്കോട് | സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും ഗോള്‍മഴ വര്‍ഷിച്ച് ചാമ്പ്യന്മാരായ കേരളം. ബിഹാറിനെതിരെ നാല് ഗോളുകളാണ് കേരളം അടിച്ചത്. ബിഹാര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.

നിജോ ഇരട്ട ഗോള്‍ നേടി. 23ാം മിനുട്ടിലാണ് കേരളം ആദ്യ ഗോള്‍ നേടിയത്. നിജോയായിരുന്നു സ്‌കോറര്‍. 26ാം മിനുട്ടില്‍ നിജോ തന്നെ പെനാല്‍റ്റി ഗോളാക്കി. രണ്ടാം പകുതിയിലായിരുന്നു ബാക്കി രണ്ട് ഗോളുകള്‍. 59ാം മിനുട്ടിലായിരുന്നു ബിഹാറിന്റെ ആശ്വാസ ഗോള്‍. കോര്‍ണര്‍ കിക്ക് മുന്ന മണ്ടി ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു.

80ാം മിനുട്ടില്‍ വിശാഖ് മോഹനന്‍ മൂന്നാം ഗോള്‍ നേടി. ഒറ്റയാള്‍ മുന്നേറ്റത്തിലൂടെയാണ് ഗോളടിച്ചത്. 84ാം മിനുട്ടില്‍ അബ്ദുര്‍റഹീം കെ നാലാം ഗോളുമടിച്ചു. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഏഴ് ഗോളുകൾ കേരളം അടിച്ചിരുന്നു.

Latest