Connect with us

Ongoing News

കേരള യുവജന സമ്മേളനം; ഗ്ലോബല്‍ സമ്മിറ്റ് നവംബര്‍ ഒന്നിന്

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

തൃശൂര്‍ | ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് തൃശൂരില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി ഗ്ലോബല്‍ സമ്മിറ്റ് നടത്തുന്നു.

ജി സി സി രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൃശൂര്‍ ജില്ലക്കാരായ പ്രവാസി സംഘടന പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് ഗ്ലോബല്‍ സമ്മിറ്റ് നടക്കുന്നത്. നവംബര്‍ ഒന്നിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യന്‍ സമയം രാത്രി 10 ന് നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിക്കും.

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വിഷയാവതരണം നടത്തും.

സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഖാസിം, ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി,എസ് വൈ എസ് തൃശൂര്‍ ജില്ലാ ദുബൈ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി,മര്‍ക്കസ് ഗ്ലോബല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 009196335 58730.

 

---- facebook comment plugin here -----

Latest