Uae
കേരള യുവജന സമ്മേളനം; ഐക്യദാര്‍ഢ്യ സംഗമം പ്രൗഢമായി
ദുബൈ ഖിസൈസിലെ വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ നടന്ന സംഗമം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
തൃശൂരില്‍ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിന്റെ ഐക്യദാര്‍ഢ്യ സന്ദേശവുമായി ദുബൈയില്‍ സംഘടിപ്പിച്ച സംഗമം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ദുബൈ | എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഈ മാസം 27, 28, 29 തിയ്യതികളില്‍ തൃശൂരില്‍ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിന്റെ ഐക്യദാര്‍ഢ്യ സന്ദേശവുമായി ദുബൈയില്‍ സംഘടിപ്പിച്ച സമ്മേളനം പ്രൗഢമായി. യുവജന സമ്മേളനവും പദ്ധതികളും പ്രവാസി സമൂഹത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ സംഗമത്തില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ദുബൈ ഖിസൈസിലെ വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ നടന്ന സംഗമം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് വൈ എസ് ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ഫസ്ല്‍ തങ്ങള്‍ വാടാനപ്പള്ളി, ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല, മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട് പ്രസംഗിച്ചു.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുന്നി പ്രാസ്ഥാനിക നേതാക്കളും ദുബൈയില്‍ നിന്നുള്ള പ്രാസ്ഥാനിക പ്രവര്‍ത്തകരും ഒത്തുചേര്‍ന്നതായിരുന്നു സമ്മേളനം.