Connect with us

Kasargod

കേരള യുവജന സമ്മേളനം: എസ് വൈ എസ് ജില്ലാ പ്ലാറ്റിനം സഫര്‍ തളങ്കരയില്‍ നിന്നും പ്രയാണം തുടങ്ങി

നാളെ ദക്ഷിണ മേഖല ഏഴ് കേന്ദ്രങ്ങളിലും ഉത്തര മേഖല ആറ് കേന്ദ്രങ്ങളിലും പര്യടനം നടത്തും.

Published

|

Last Updated

എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്തര, ദക്ഷിണ പ്ലാറ്റിനം സഫറിന് തുടക്കം കുറിച്ച് തളങ്കരയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ജാഥാ നായകരായ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്കും ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂരിനും പതാക കൈമാറുന്നു.

കാസര്‍കോട്| എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്ലാറ്റിനം സഫര്‍ തളങ്കരയില്‍ നിന്നും പ്രയാണം തുടങ്ങി. ഉത്തര മേഖലയും, ദക്ഷിണ മേഖലയും തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ജാഥാ നായകരായ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്കും ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂരിനും പതാക കൈമാറി.

മാലിക്ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍ നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടന സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട സ്വാഗതം പറഞ്ഞു.

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ കാമില്‍ സഖാഫി, ബായാര്‍ സിദ്ധീഖ് സഖാഫി, സി എം എ ചേരൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അഷ്റഫ് കരിപ്പൊടി, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, എം പി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഹമീദ് ബെണ്ടിച്ചാല്‍, ഷംസുദ്ദീന്‍ കോളിയാട്, ഖലീല്‍ തളങ്കര, തുടങ്ങിയവര്‍ സംബന്ധിച്ചു. ചൗക്കി, ഉളിയത്തടുക്ക, ചെര്‍ക്കള, നെല്ലിക്കട്ട എന്നീ കേന്ദ്രങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം രാത്രി 7.30ന് സീതാംഗോളിയില്‍ സമാപിക്കും.

ദക്ഷിണ മേഖല ബോവിക്കാനം, നാട്ടക്കല്‍, മുള്ളേരിയ, ദേലംപാടി എന്നീ കേന്ദ്രങ്ങളിലെ പര്യടനങ്ങള്‍ക്കുശേഷം വൈകിട്ട് 4 മണിക്ക് അടൂരിലെത്തും, 5.30ന് മരുതടുക്കത്തും, 6.30 ചുള്ളിക്കരയിലും സ്വീകരണം നല്‍കും. രാത്രി 7.30ന് ബന്തടുക്കയില്‍ സമാപിക്കും. നാളെ ദക്ഷിണ മേഖല ഏഴ് കേന്ദ്രങ്ങളിലും ഉത്തര മേഖല ആറ് കേന്ദ്രങ്ങളിലും പര്യടനം നടത്തും. ഓരോ യാത്രയിലും ജില്ലയിലെ സമുന്നത നേതാക്കളടക്കം അമ്പത് പേര്‍ ജാഥയെ അനുഗമിക്കുന്നുണ്ട്. സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ സ്വീകരണവും റാലിയും പ്രഭാഷണങ്ങളും നടക്കും. യൂണിറ്റ് സമാഹരിച്ച ഗ്രീന്‍ ഗിഫ്റ്റ് യാത്രയില്‍ ഏറ്റു വാങ്ങും.

 

 

 

---- facebook comment plugin here -----

Latest