Connect with us

Kasargod

കേരള യുവജന സമ്മേളനം : എസ് വൈ എസ് പ്ലാറ്റിനം സഫര്‍ നവംബര്‍ 7ന് പ്രയാണം തുടങ്ങും

ഉത്തര മേഖലാ യാത്രയും ദക്ഷിണ മേഖലാ യാത്രയും തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെയാണ് പ്രയാണം തുടങ്ങുന്നത്

Published

|

Last Updated

കാസര്‍കോട് |  ‘ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഡിസംബറില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ മുന്നൊരുക്ക ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റി നടത്തുന്ന രണ്ട് പ്ലാറ്റിനം സഫറുകള്‍ നവംബര്‍ 7ന് പ്രയാണം തുടങ്ങും. ഉത്തര മേഖലാ യാത്രയും ദക്ഷിണ മേഖലാ യാത്രയും തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെയാണ് പ്രയാണം തുടങ്ങുന്നത്. മൂന്ന് ദിവസങ്ങളില്‍ 50 സര്‍ക്കിള്‍ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം രണ്ട് യാത്രകളും 9ന് രാത്രി സമാപിക്കും.

ഉത്തരമേഖലാ സന്ദേശ യാത്രക്ക് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫിയും ദക്ഷിണ മേഖലാ യാത്രക്ക് ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂരും നേതൃത്വം നല്‍കും.ഓരോ യാത്രയിലും ജില്ലയിലെ സമുന്നത നേതാക്കളടക്കം 70 സ്ഥിരാംഗങ്ങളുണ്ടാകും. സ്വീകരണ കേന്ദ്രങ്ങളില്‍ റാലിയും പ്രഭാഷണങ്ങളും നടക്കും. യൂണിറ്റ് സമാഹരിച്ച് സമ്മേളന നിധി യാത്രയില്‍ ഏറ്റു വാങ്ങും.

ഇത് സംബന്ധമായി ജില്ലാ എസ് വൈ എസ് സമസ്ത സെന്റിനറി ഹാളില്‍ നടത്തിയ സ്പെഷ്യല്‍ മീറ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ഉത്ഘാടനം ചെയ്തു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഓര്‍ഗനേസേഷന്‍ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ബായാര്‍ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പ്ലാറ്റിനം ചേംബര്‍ ചീഫ് അബ്ദുല്‍ റഹീം സഖാഫി ആമുഖ ഭാഷണം നടത്തി. അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സിദ്ധീഖ് ഹനീഫി, യൂസുഫ് സഖാഫി കനിയാല, ബഷീര്‍ ഏണിയാടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest