Connect with us

Kasargod

കേരള യുവജന സമ്മേളനം: 407 കേന്ദ്രങ്ങളില്‍ യൂത്ത് വൈബ് 18 ന്

'ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.

Published

|

Last Updated

കാസര്‍കോട് | ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഡിസംബറില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 407 കേന്ദ്രങ്ങളില്‍ നാളെ വൈകിട്ട് യൂത്ത് വൈബ് നടത്തും.

യൂണിറ്റ് തലത്തിലാണ് പരിപാടി. മഗ്‌രിബ് നിസ്‌കാര ശേഷം യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തും. തുടര്‍ന്ന് കൂട്ടമായി സമ്മേളന ബോര്‍ഡ്, പ്ലാറ്റിനം ടവര്‍ എന്നിവ സ്ഥാപിക്കും.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ദര്‍ബാര്‍ കട്ട, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സിദ്ധീഖ് സഖാഫി ബായാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ശിഹാബ് പാണത്തൂര്‍, അബ്ദുറഹീം സഖാഫി ചിപ്പാര്‍, യൂസഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest