Connect with us

Kerala

കേരളീയം പരിപാടി വന്‍ വിജയം; ഗവര്‍ണറുടെ ആരോപണം വസ്തുതാ വിരുദ്ധം

ഇന്നലെ വൈകിട്ട് 6 മുതല്‍ 11 വരെ കനകക്കുന്നില്‍ എത്തിയത് ഒരുലക്ഷം പേരെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ട് 6 മുതല്‍ 11 വരെ കനകക്കുന്നില്‍ എത്തിയത് ഒരുലക്ഷം പേരെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഈ രീതിയില്‍ ഒരു മഹോത്സവം ഇതുവരെ തിരുവനന്തപുരത്ത് നടന്നിട്ടില്ല. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കേരളീയം വന്‍ വിജയമാണെന്നും മന്ത്രി പറഞ്ഞു.

കേരളീയത്തിന്റെ സമാപനം നാളെ വൈകിട്ട് നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കേരളീയം ധൂര്‍ത്താണെന്ന ഗവര്‍ണ്ണറുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണ്ണര്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറുന്നു. കണക്കുകള്‍ ഗവര്‍ണ്ണര്‍ക്ക് വേണമെങ്കില്‍ ചോദിച്ചാല്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.

 

Latest