Connect with us

Kerala

കേരളീയം പരിപാടിക്ക് ഇന്ന് തുടക്കം

രാവിലെ 10.00 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം പരിപാടിക്ക് തുടക്കം കുറിക്കും.

Published

|

Last Updated

തിരുവനന്തപുരം | വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് ഇന്നു തുടക്കം. രാവിലെ 10.00 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം പരിപാടിക്ക് തുടക്കം കുറിക്കും.

കേരളീയം സംഘാടകസമിതി ചെയര്‍മാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സ്വാഗതം പറയും.പ്രവര്‍ത്തന റിപ്പോര്‍ട്ട് കേരളീയം ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ.വി.വേണു അവതരിപ്പിക്കും.റവന്യൂ- ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി കെ.രാജന്‍ ചടങ്ങിന് അധ്യക്ഷനാകും.ധനകാര്യ വകുപ്പ് മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ.എന്‍. ബാലഗോപാല്‍ ആമുഖപ്രഭാഷണം നിര്‍വഹിക്കും. സ്പീക്കര്‍ എ.എന്‍.ഷംസീറാണ് കേരളീയം ബ്രോഷര്‍ പ്രകാശനം ചെയ്യുന്നത്.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി,എ.കെ. ശശീന്ദ്രന്‍,അഹമ്മദ് ദേവര്‍കോവില്‍,ആന്റണി രാജു,ചലച്ചിത്ര നടന്‍മാരായ കമലഹാസന്‍,മമ്മൂട്ടി,മോഹന്‍ലാല്‍,ചലച്ചിത്ര നടിമാരായ ശോഭന,മഞ്ജു വാര്യര്‍,യു.എ.ഇ. അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണകൊറിയന്‍ അംബാസഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്‌റ്റൈനര്‍,റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍,എം.എ.യൂസഫലി,രവി പിള്ള, ഡോ.എം.വി.പിള്ള എന്നിവര്‍ ആശംസയര്‍പ്പിക്കും.

പ്രൊഫ.(ഡോ)അമര്‍ത്യസെന്‍,ഡോ.റൊമില ഥാപ്പര്‍, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്.സോമനാഥ്,വെങ്കി രാമകൃഷ്ണന്‍,ഡോ.ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്,ഡോ.തോമസ് പിക്കറ്റി,അഡ്വ.കെ.കെ.വേണുഗോപാല്‍,ടി.എം.കൃഷ്ണ, ഉസ്താദ് അംജദ് അലി എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിക്കും.

മന്ത്രിമാരായ വി.അബ്ദുറഹിമാന്‍,അഡ്വ.ജി.ആര്‍. അനില്‍,ഡോ.ആര്‍.ബിന്ദു,ജെ.ചിഞ്ചുറാണി,അഡ്വ.പി.എ. മുഹമ്മദ് റിയാസ്,പി.പ്രസാദ്,കെ.രാധാകൃഷ്ണന്‍,പി. രാജീവ്,സജി ചെറിയാന്‍,വി.എന്‍.വാസവന്‍,വീണാ ജോര്‍ജ്,എം.ബി.രാജേഷ്,ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ.വി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍,എം.പിമാരായ ബിനോയ് വിശ്വം,എളമരം കരീം,ജോസ് കെ.മാണി,എ.എം.ആരിഫ്,തോമസ് ചാഴിക്കാടന്‍,എ.എ.റഹീം,പി.സന്തോഷ് കുമാര്‍,വി. ശിവദാസന്‍,ജോണ്‍ ബ്രിട്ടാസ്, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍,വി. ജോയി,വി.കെ.പ്രശാന്ത്,ജി. സ്റ്റീഫന്‍,സി.കെ.ഹരീന്ദ്രന്‍,ഐ.ബി.സതീഷ്,കെ. ആന്‍സലന്‍,ഒ.എസ്.അംബിക,വി.ശശി,ഡി.കെ.മുരളി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍,കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ്,ടി.പത്മനാഭന്‍,അടൂര്‍ ഗോപാലകൃഷ്ണന്‍,ശ്രീകുമാരന്‍ തമ്പി,കെ.ജയകുമാര്‍, തോമസ് ജേക്കബ്,ഡോ.ബാബു സ്റ്റീഫന്‍,ജെ.കെ. മേനോന്‍,ഒ.വി.മുസ്തഫ,ജോസ് തോമസ്,പി. ശ്രീരാമകൃഷ്ണന്‍,ഐ.എം.വിജയന്‍ എന്നിവര്‍ പങ്കെടുക്കും.സംഘാടക സമിതി കണ്‍വീനര്‍ എസ്. ഹരികിഷോര്‍ കൃതജ്ഞത പറയും.

കേരളീയത്തില്‍ ഇന്ന്

കലാപരിപാടികള്‍

സെന്‍ട്രല്‍ സ്റ്റേഡിയം
6.30 പി എം
സ്വാതി ഹൃദയം – പത്മശ്രീ ശോഭന

നിശാഗന്ധി
6.30 പി എം
നാട്ടറിവുകള്‍ – പരമ്പരാഗത കലാമേള:സൂര്യ കൃഷ്ണമൂര്‍ത്തി

ടാഗോര്‍ തിയേറ്റര്‍
6.30 പി എം
എംപവര്‍ വിത്ത് ലൗ – ഇന്ദ്രജാലപ്രകടനം:ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റ് സംഘവും

പുത്തരിക്കണ്ടം
6.30 പി എം
കോമഡി ഷോ:കൊച്ചിന്‍ കലാഭവന്‍
7.30 പി എം
നര്‍മ്മലമലയാളം – ജയരാജ് വാര്യര്‍

സെനറ്റ് ഹാള്‍
6 30 പി എം
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
കെ പി എസ് സി നാടകം

സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്
5.00 പി എം
അശ്വാരൂഢ അഭ്യാസപ്രകടനവും എയ്റോ മോഡല്‍ ഷോയും
എന്‍ സി സി
6 .00 പി എം
വനിതാ പൂരക്കളി&വനിതാ അലാമിക്കളി
വജ്ര ജൂബിലി കലാകാരന്മാര്‍

ഭാരത് ഭവന്‍,മണ്ണരങ്ങ്
7.00 പി എം
അരിക്കുഞ്ഞന്‍
കുട്ടികളുടെ നാടകം:തമ്പ് കുട്ടികൂടാരം

ഭാരത് ഭവന്‍ എ സി ഹാള്‍
6.00 പി എം
തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും-കേരളീയം
പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും

വിവേകാനന്ദ പാര്‍ക്ക്
6:30 പി എം
കടല്‍പാട്ടുകള്‍

വിവേകാനന്ദ പാര്‍ക്ക്
7:30 പി എം
ഓട്ടന്‍ തുള്ളല്‍

കെല്‍ട്രോണ്‍ കോംപ്ലക്‌സ്
6:30 പി എം
ചണ്ഡാലഭിക്ഷുകി

ബാലഭവന്‍
6:30 പി എം
ജുഗല്‍ ബന്ദി

പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍
6:00 പി എം
അവനി സംഗീത പരിപാടി

മ്യൂസിയം റേഡിയോ പാര്‍ക്ക്
6:30 പി എം
പഞ്ചവാദ്യം

സൂര്യകാന്തി ഓഡിറ്റോറിയം
6:00 പി എം
ആദിവാസികൂത്ത്

സൂര്യകാന്തി ഓഡിറ്റോറിയം
8:00 പി എം
ചവിട്ടു നാടകം

യൂണിവേഴ്‌സിറ്റി കോളജ്
3:30 പി എം
കൈരളിയുടെ കഥ – ദൃശ്യ ശ്രവ്യ ആവിഷ്‌ക്കാരം

എസ് എം വി സ്‌കൂള്‍
6:30 പി എം
പഞ്ചമി – അയ്യങ്കാളി ചരിതം നൃത്താവിഷ്‌കാരം

ഗാന്ധി പാര്‍ക്ക്
6:00 പി എം
പടയണി

ഗാന്ധി പാര്‍ക്ക്
7:30 പി എം
പളിയ നൃത്തം
അവസാന 30 മിനുട്ട് തെയ്യാട്ടങ്ങള്‍

വിമന്‍സ് കോളേജ്
6:30 പി എം
വനിത കളരി – അഗസ്ത്യം കളരി

ചലച്ചിത്ര മേള

തിയറ്റര്‍: കൈരളി
5:00 പി എം
എലിപ്പത്തായം
തിയറ്റര്‍: നിള
7:30 പി എം
മൈഡിയര്‍ കുട്ടിച്ചാത്തന്‍ – ത്രീഡി

Latest