Kerala
കേശവദാസപുരം മനോരമ കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
ജാമ്യം ലഭിച്ചാല്‍ പ്രതി സംസ്ഥാനം വിടുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
തിരുവനന്തപുരം | കേശവദാസപുരം മനോരമ കൊലക്കേസിലെ പ്രതി ആദം അലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ പ്രതി സംസ്ഥാനം വിടുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ആദം അലിയും കേസിലെ സാക്ഷികളും ഇതര സംസ്ഥാനക്കാരാണ്. അതുകൊണ്ടുതന്നെ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മനോരമയുടെ വീട്ടിലെത്തിയ പ്രതി കൃത്യം നടത്തിയത്. വീട്ടിലെ പൂന്തോട്ടത്തില്‍ നിന്ന് ഒരു പൂവ് ആവശ്യപ്പെടുകയും പൂവ് പറിക്കാനായി തിരിഞ്ഞപ്പോള്‍ മനോരമയെ കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് കത്തികൊണ്ട് കുത്തിയ പ്രതി തുടര്‍ന്ന് സാരികൊണ്ട് കഴുത്ത് മുറുക്കുകയും ചെയ്തു. മരിച്ചെന്ന് വ്യക്തമായപ്പോള്‍ വീട്ടിലെ കിണറ്റിലേക്ക് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
സി സി ടി വി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കൊലപാതകത്തിന് ഒന്നര മാസം മുമ്പാണ് 21 കാരനായ ആദം അലി കൂലിപ്പണിക്കായി ബംഗാളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. മനോരമയുടെ അടുത്ത വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ വെള്ളം കുടിക്കാനായി പ്രതി ഇവിടെയെത്തിയിരുന്നതായി പറയുന്നു.
പരിചയമുള്ളതിനാലാണ് പ്രതിക്ക് എളുപ്പത്തില്‍ മനോരമയുടെ വീട്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്ൃ. കൊലപാതകത്തിനു ശേഷം ട്രെയിനില്‍ കയറി സംസ്ഥാനം വിട്ട പ്രതിയെ ചെന്നൈ ആര്‍ പി എഫ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുകയായിരുന്നു.