academic conference
ക്യൂ കൗൻ അക്കാദമിക് കോൺഫറൻസ് നാളെ
സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നിന്ന് ഇരുപതോളം പേർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കൊയിലാണ്ടി | ക്യൂ കൗൻ ഖുർആൻ കോൺഫറൻസിന്റെ ഭാഗമായി ‘വിശുദ്ധ ഖുർആൻ വിശ്വ മാനവികതയുടെ സമഗ്ര ദർശനം’ എന്ന പ്രമേയത്തിൽ മർകസ് മാലിക് ദിനാർ സ്റ്റുഡൻ്റ്സ് യൂനിയൻ അന്നബഅ് സംഘടിപ്പിക്കുന്ന അക്കാദമിക് കോൺഫറൻസ് മർകസ് മാലിക് ദിനാറിൽ വെച്ച് നടക്കും. വ്യാഴം രാവിലെ 10ന് ആരംഭിക്കുന്ന സെമിനാർ യൂനുസ് സുറൈജ് സഖാഫി കൊയിലാണ്ടി നിയന്ത്രിക്കും.
ശൈഖ് താരിഖ് അബൂഹംദ് ഒമാൻ, ശിഹാബുദ്ദീൻ സഖാഫി വട്ടോളി, ഇർശാദ് സൈനി അരീക്കോട് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഖുർആനിന്റെ അമാനുഷികത, ശാസ്ത്രം, സാഹിത്യം, മാനവികത, പരിസ്ഥിതി, ആത്മീയത, ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നിന്ന് ഇരുപതോളം പേർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
---- facebook comment plugin here -----