russia v/s ukraine
പ്രധാന യുക്രൈന്‍ നഗരം റഷ്യക്ക് നഷ്ടപ്പെട്ടു; യുദ്ധത്തില്‍ വന്‍ വഴിത്തിരിവ്
റഷ്യയുടെ രണ്ടാമത്തെ വലിയ പിന്‍മാറ്റമാണ് ഇത്.

കീവ് | റഷ്യയുടെ അധീനതയിലായിരുന്ന പ്രധാന നഗരം യുക്രൈന്‍ സൈന്യം തിരിച്ചുപിടിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ നഗരമാണ് റഷ്യക്ക് നഷ്ടപ്പെട്ടത്. ഇവിടെയുള്ള പ്രധാന സൈനിക താവളത്തില്‍ നിന്ന് റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങി.
ഖാര്‍കീവിലെ ഇസിയം നഗരമാണ് യുക്രൈന്‍ തിരിച്ചുപിടിച്ചത്. മാര്‍ച്ചില്‍ കീവില്‍ നിന്ന് പിന്‍മാറിയതിന് ശേഷമുള്ള റഷ്യയുടെ രണ്ടാമത്തെ വലിയ പിന്‍മാറ്റമാണ് ഇത്. ഇവിടെ വളരെ പെട്ടെന്നായിരുന്നു റഷ്യയുടെ പിന്‍മാറ്റം.
ആറ് മാസം നീണ്ട യുദ്ധത്തില്‍ പ്രധാന വഴിത്തിരിവാകും ഇതെന്നാണ് നിഗമനം. വന്‍തോതില്‍ വെടിക്കോപ്പുകളും ആയുധങ്ങളും ഉപകരണങ്ങളും ഉപേക്ഷിച്ചാണ് റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങിയത്. യുക്രൈന്‍ യുദ്ധത്തിനുള്ള പ്രധാന ചരക്കുകടത്ത് കേന്ദ്രമായി റഷ്യന്‍ ഉപയോഗിച്ചുവരികയായിരുന്നു ഈ നഗരം.
---- facebook comment plugin here -----