Connect with us

Kerala

കെ എഫ് സി അഴിമതി ആരോപണം; സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് വി ഡി സതീശന്‍

റിലയന്‍സ് ഗ്രൂപ്പില്‍ കെ എഫ് സി നടത്തിയ നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നോ?

Published

|

Last Updated

തിരുവനന്തപുരം | കെ എഫ് സി അഴിമതി ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍ സി എഫ് എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ചതിലൂടെ സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്. ഇതിനു പിന്നില്‍ നടന്നിരിക്കുന്നത്.  വന്‍ അഴിമതിയാണെന്നും ഇതുസംബന്ധിച്ച് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും സതീസന്‍ പറഞ്ഞു.

റിലയന്‍സ് ഗ്രൂപ്പില്‍ കെ എഫ് സി നടത്തിയ നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നോ എന്നതാണ് ഒന്നാമത്തെ ചോദ്യം. നിക്ഷേപം നടത്തുന്നതിന് മുമ്പ് ആര്‍ സി എഫ് എല്ലിന്റെ മാതൃ സ്ഥാപനമായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റിഡിന്റെയും സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ എന്നതാണ് രണ്ടാമത്തേത്. പണം നിക്ഷേപിക്കുന്ന സമയത്ത് റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബേങ്കുകളില്‍ 50,000 കോടിയുടെ ബാധ്യത ഉണ്ടെന്ന കാര്യം കെ എഫ് സിയും സര്‍ക്കാരും അറിഞ്ഞിരുന്നില്ലേ എന്നതാണ് ഉന്നയിക്കാനുള്ള മറ്റൊരു ചോദ്യം.

കെയര്‍ എന്ന റേറ്റിംഗ് ഏജന്‍സി ആര്‍ സി എഫ് എല്‍നെയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നല്‍കിയ റിപോര്‍ട്ടില്‍ ‘Credit watch with developing implications’ എന്ന ആശങ്ക രേഖപ്പെടുത്തിയത് കെ.എഫ്.സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നതും വ്യക്തമല്ല. നടത്തിയ നിക്ഷേപത്തെ കുറിച്ച് 2018 ലെയും, 2019 ലെയും കെ എഫ് സി വാര്‍ഷിക റിപോര്‍ട്ടുകളില്‍ മറച്ചുവച്ചതിന്റെ കാരണവും വിശദമാക്കേണ്ടതുണ്ടെന്നും സതീശന്‍ പറഞ്ഞു.