Connect with us

Kerala

സംസ്ഥാന തലത്തിൽ സ്കൂൾ കലാമത്സരങ്ങൾ ഒഴിവാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ

കലോത്സവം സമ്പന്നരുടെ മാത്രം മേളയായി മാറിയെന്ന് വിമർശനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന തലത്തിൽ സ്കൂൾ കലാമത്സരങ്ങൾ ഒഴിവാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ. കലോത്സവം സമ്പന്നരുടെ മാത്രം മേളയായി മാറിയെന്ന് വിമർശിക്കുന്ന റിപ്പോർട്ടിൽ മത്സരങ്ങൾ ജില്ലാ തലത്തിൽ അവസാനിപ്പിക്കണമെന്നാണ് നിർദേശം. സംസ്ഥാനതലത്തിൽ സാംസ്‌കാരിക വിനിമയം മാത്രം മതിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിവിധങ്ങളായ ഉത്സവങ്ങൾ/മേളകൾ ജനകീയമാണ് എന്നാണ് പൊതുവെ വിശഷിപ്പിക്കുക. ഇതിൽ കലോത്സവത്തിലൊഴികെ ജനങ്ങളുടെ പങ്കാളിത്തം പരിമിതമാണ്. കലോത്സവം പോലും സ്കൂൾ തലവും ഉപജില്ലാ തലവും ജനകീയമാണ്. അവിടെ നടത്താനുള്ള സാമ്പത്തിക ജനങ്ങളിൽ നിന്ന് കണ്ടെത്തണം. എന്നാൽ റവന്യൂ ജില്ലാതലം മുതൽ നടത്തിപ്പ് ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണ്. കണക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും സുതാര്യമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താറില്ല. കമ്മിറ്റികൾ അധ്യാപക സംഘടനകൾ വീതിച്ചെടുക്കുന്ന സ്ഥിതിയുമുണ്ട്. അങ്ങനെയാണ് നിലവിലെ മാന്വൽ – റിപ്പോർട്ടിൽ പറയുന്നു.

സ്കൂൾ കലോത്സവങ്ങളും ഘടനാപരമായ മാറ്റങ്ങൾക്ക് വിധേയമാകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. സ്കൂൾ ഘട്ടത്തെ പ്രൈമറി, സെക്കൻഡറി തലങ്ങളായാണ് ഭാഗം ഒന്ന് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. അതനുസരിച്ച് പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാരപ്രായത്തിലുള്ള സെക്കൻഡറി കുട്ടികളെ ഒരു യൂണിറ്റായും പരിഗണിച്ചാൽ മതിയാകും. ഈ ഒറ്റ പരിവർത്തനം വഴി സ്കൂൾ കലോത്സവത്തിന്റെ ഇന്നുള്ള അനാരോഗ്യപരമായ വൈപുല്യം ഒഴിവാക്കാൻ സാധിക്കുമെുന്നും റിപ്പോർട്ട് പറയുന്നു.

കലോത്സവത്തിൽ പൊതുവെ നടക്കുന്ന പരിപാടികളെ ദൃശ്യകലകൾ, ശ്രാവ്യകലകൾ, ദൃശ്യ-ശ്രാവ്യകലകൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കലോത്സവങ്ങൾ തർക്കവേദിയാകുന്നു എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങൾ പഞ്ചായത്ത് തലത്തിൽ തീർക്കണമെന്നും ഖാദർ കമ്മിറ്റി ശുപാർശ ചെയ്യുന്നു.

---- facebook comment plugin here -----

Latest