Connect with us

Kerala

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; സ്‌കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി

ഖാദര്‍ കമ്മിറ്റി മുന്നോട്ടുവെച്ച ശുപാര്‍ശയുടെ ഒരു ഭാഗത്തിനാണ് ക്യമ്പിനറ്റ് അംഗീകാരം നല്‍കിയതെന്നും എല്ലാ ശുപാര്‍ശയും നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം |ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സ്‌കൂള്‍ സമയം മാറ്റുന്നത് നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായി സ്‌കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ.ഖാദര്‍ കമ്മിറ്റി മുന്നോട്ടുവെച്ച ശുപാര്‍ശയുടെ ഒരു ഭാഗത്തിനാണ് ക്യമ്പിനറ്റ് അംഗീകാരം നല്‍കിയതെന്നും എല്ലാ ശുപാര്‍ശയും നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദര്‍ കമ്മിറ്റി. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

Latest