Connect with us

karipur airport hajj embarkation

ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിനെ തഴഞ്ഞത് പ്രതിഷേധാര്‍ഹം: ഖലീല്‍ ബുഖാരി തങ്ങള്‍

ഹാജിമാര്‍ക്ക് വളരെ ദുരിതമുണ്ടാക്കുന്ന പ്രസ്തുത വിഷയത്തില്‍ അനുഭാവ പൂര്‍വമായ നടപടികള്‍ കൈ കൊള്ളാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാവാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published

|

Last Updated

മലപ്പുറം | ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്ന് കരിപ്പൂരിനെ തഴഞ്ഞ നടപടി പ്രതിഷേധാര്‍ഹമാണെന്നും കരിപ്പൂരിനെ ഹജ് എംബാര്‍ക്കേഷനായി നിലനിര്‍ത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരുള്ളത് മലബാറിലാണെന്നും ഹജ്ജ്് ഹൗസ് അടക്കമുളള ഹാജിമാര്‍ക്ക് അവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള കരിപ്പൂരിനെ ഒഴിവാക്കിയ നടപടി കേന്ദ്ര ഭരണകൂടം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രായമുള്ളവരടക്കം ആയിരക്കണക്കിന് ഹാജിമാര്‍ നെടുമ്പാശ്ശേരിയിലെത്തുകയെന്നത് വളരെ പ്രയാസകരമാണ്. ഹാജിമാര്‍ക്ക് വളരെ ദുരിതമുണ്ടാക്കുന്ന പ്രസ്തുത വിഷയത്തില്‍ അനുഭാവ പൂര്‍വമായ നടപടികള്‍ കൈ കൊള്ളാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാവാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest