Connect with us

Education

ഖലീൽ നൂറാനിക്ക് കൊളംബിയ യൂനിവേഴ്സിറ്റിയിൽ പ്രവേശനം

ജാമിഅ മദീനതുന്നൂറിൽ നിന്നാണ് ബാച്ചിലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് (ഓണേഴ്സ്) പൂർത്തിയാക്കിയത്.

Published

|

Last Updated

മർകസ് ഗാർഡൻ | മുഹമ്മദ് ഖലീൽ നൂറാനിക്ക് ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഫുൾ ഫണ്ടഡ് സ്കോളർഷിപ്പോടെ മാസ്റ്റർ പ്രോഗ്രാമിന് പ്രവേശനം ലഭിച്ചു. മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മുസ്ലിം കൾച്ചർ എന്ന പ്രോഗ്രാമിനാണ് അവസരം ലഭിച്ചത്. ജാമിഅ മദീനതുന്നൂറിൽ നിന്നാണ് ബാച്ചിലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് (ഓണേഴ്സ്) പൂർത്തിയാക്കിയത്.

ഷർമൺ ജാക്സൺ റീഡറടക്കം പ്രധാന പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് അമ്പലക്കണ്ടി സ്വദേശികളായ ജഅ്ഫർ- ഫൗലത് ബീവി ദമ്പതികളുടെ മകനാണ്. ജാമിഅ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും റെക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അദ്ദേഹത്തെ അഭിനന്ദിച്ചു.

Attachments area