From the print
ഖലീല്‍ തങ്ങളുടെ ജീവിതകഥ വലിയ പാഠം: കാന്തപുരം
'ജീവിതം ഇതുവരെ' ജീവചരിത്രം പ്രകാശനം ചെയ്തു.

സമസ്ത സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരിയുടെ "ജീവിതം ഇതുവരെ ' ജീവചരിത്രം കാരന്തൂർ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രശസ്ത പണ്ഡിതൻ ശൈഖ് ഹബീബ് ഉമറിന് നൽകി പ്രകാശനം ചെയ്യുന്നു
മലപ്പുറം | പ്രതിസന്ധികളെ ഒരാള്‍ എങ്ങനെയാണ് അവസരങ്ങളാക്കി മാറ്റുന്നതെന്ന, നിസ്സഹായതകളെ പ്രതീക്ഷകളാക്കി പരിവര്‍ത്തിപ്പിക്കുന്നതെന്ന വലിയ പാഠമാണ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയുടെ ജീവിതകഥയുടെ മര്‍മ്മമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.വിപുലമായ യാത്രകളിലൂടെയും തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെയും അദ്ദേഹം നേടിയെടുത്ത അനുഭവങ്ങളുടെ ഗുണഫലങ്ങള്‍ വലിയൊരു സമൂഹത്തിനു കൂടി അനുഭവിക്കാന്‍ സഹായിക്കുന്നതാണ് ‘ജീവിതം ഇതുവരെ’ എന്ന ജീവചരിത്രമെന്നും കാന്തപുരം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅ്ദീന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയുടെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ജീവിതം ഇതുവരെ’ മര്‍കസില്‍ നടന്ന ഗ്രാന്‍ഡ് ഖത്മുല്‍ ബുഖാരിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
യമനില്‍ നിന്നുള്ള ലോക പ്രശസ്ത പണ്ഡിതന്‍ അല്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ ആര്‍ ഗിരീഷ് കുമാറാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്. കടലുണ്ടിയില്‍ നിന്ന് ഇന്ത്യന്‍ മുസ്്‌ലിം നേതൃനിരയിലേക്കുള്ള ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം വലിയൊരര്‍ഥത്തില്‍ തന്റെ പ്രാസ്ഥാനിക ചരിത്രത്തിന്റെ കൂടി ഭാഗമാണ്. കേരളത്തിലെ മറ്റ് പല മുസ്‌ലി നേതാക്കളില്‍ നിന്നും വ്യത്യസ്തമായ ഒട്ടേറെ ഘടകങ്ങള്‍ ആ വളര്‍ച്ചയിലുണ്ട്. പുതു തലമുറക്ക് അതില്‍ ധാരാളം പാഠങ്ങളും ഉണ്ട്- കാന്തപുരം പറഞ്ഞു. പരിപാടിയില്‍ ഡോ. ഉമര്‍ മഹ്മൂദ് ഹുസൈന്‍ സാമ്രായി ബഗ്ദാദ്, ശൈഖ് റഹ്മത്തുല്ല തിര്‍മിദി താഷ്‌കന്റ്, ശൈഖ് ബിലാല്‍ ഹല്ലാഖ് കാലിഫോര്‍ണിയ, ശൈഖ് രിള്വാന്‍ ഇബ്‌റാഹീം മോഫ് റഷ്യ, ഹബീബ് ജിന്‍ഡാല്‍ ബിന്‍ നൗഫല്‍ ഇന്തോനേഷ്യ, മര്‍കസ് ഡയറക്ടര്‍ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പങ്കെടുത്തു.