Connect with us

ICF

വര്‍ഗീയതക്ക് ആയുധമായി മതത്തെ ഉപയോഗിക്കുന്നതിനെ ചെറുത്തുതോല്‍പ്പിക്കണമെന്ന് ഖലീല്‍ തങ്ങള്‍

സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

|

Last Updated

മനാമ |  ലോകത്തിന്റെ മാറ്റങ്ങളും ശാസ്ത്ര മേഖലയിലെ പുതിയ ചലനങ്ങളും സാംസ്‌കാരിക രംഗത്തെ പരിവര്‍ത്തനങ്ങളും അറിഞ്ഞുകൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങളാണ് ഇന്ന് കാലം ആവശ്യപ്പെടുന്നതെന്നും ഇസ്ലാം പലവിധത്തിലും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാര്‍ഥ ഇസ്ലാമിനെ പഠിക്കാനും  വര്‍ഗീയതക്ക് ആയുധമായി മതത്തെ ഉപയോഗിക്കുന്നതിനെ ചെറുത്തുതോല്‍പ്പിക്കാനും സമൂഹം മുന്നോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി പ്രസ്താവിച്ചു. ബഹറൈൻ ഐ സി എഫ് നാഷണല്‍ ഹാളില്‍  വാര്‍ഷിക കൗണ്‍സിലില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നാഷനല്‍ പ്രസിഡന്റ് കെ സി സൈനുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. ‘ഐ സി എഫ് പ്രവാസത്തിന്റെ അഭയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കണക്ട്- 2022 ന്റെ ഭാഗമായി ഐ സി എഫ് നാഷനല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കെ സി സൈനുദ്ദീന്‍ സഖാഫി നടമ്മല്‍പൊയില്‍ (പ്രസിഡന്റ്), അഡ്വ. എം സി അബ്ദുല്‍ കരീം വടകര (ജനറല്‍ സെക്രട്ടറി), കെ പി മുസ്ഥഫ ഹാജി കണ്ണപുരം (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.  മറ്റു ഭാരവാഹികളായി ശാനവാസ് മദനി (സംഘടന പ്രസിഡന്റ്), ശംസുദ്ദീന്‍ പൂകയില്‍ (സെക്രട്ടറി), അബൂബക്കര്‍ ലത്വീഫി (ദഅവ പ്രസിഡന്റ്), അബ്ദുസമദ് കാക്കടവ് (സെക്രട്ടറി), സിയാദ് വളപട്ടണം (വെല്‍ഫെയര്‍ പ്രസിഡന്റ്), നൗഫല്‍ മയ്യേരി (സെക്രട്ടറി), ശിഹാബുദ്ദീന്‍ സിദ്ദീഖി (പബ്ലിക്കേഷന്‍ പ്രസിഡന്റ്), നിസാര്‍ എടപ്പാള്‍ (സെക്രട്ടറി), സലാം മുസ്ലിയാര്‍ (അഡ്മിന്‍ പ്രസിഡന്റ്), ശമീര്‍ പന്നൂര്‍ (സെക്രട്ടറി), അബ്ദുല്‍ ഹഖീം സഖാഫി (എജുക്കേഷണല്‍ പ്രസിഡന്റ്), റഫീഖ് ലത്വീഫി വരവൂര്‍ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.

വിവിധ സമിതി റിപ്പോര്‍ട്ടുകളും ഫിനാന്‍സ് റിപ്പോര്‍ട്ടും ഓഡിറ്റ് റിപ്പോർട്ടും കൗണ്‍സിലില്‍ അവതരിപ്പിച്ചു. ഗള്‍ഫ് കൗണ്‍സില്‍ എജുക്കേഷണല്‍ സെക്രട്ടറി ഹമീദ് ചാവക്കാട് കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.  അഡ്വ. എം സി അബ്ദുല്‍ കരീം സ്വാഗതവും ശംസു പൂകയില്‍ നന്ദിയും പറഞ്ഞു.

Latest