Kerala
പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി ഖലീലുല്‍ ബുഖാരി തങ്ങള്‍ കൂടിക്കാഴ്ച നടത്തി
കേരളത്തില്‍ മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ സുന്നി പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ മഹത്തരമാണെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മഅദിന്‍ അക്കാദമി സംഘടിപ്പിച്ചു വരുന്ന റോഡ് ലൈഫ് പരിപാടി മാതൃകാപരമാണെന്നും, സര്‍വ പിന്തുണയും നല്‍കുന്നതായും മന്ത്രി പറഞ്ഞു
മലപ്പുറം | പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഗതാഗത രംഗത്ത് പുത്തന്‍ മാതൃകകള്‍ സൃഷ്ടിക്കുവാനും സമൂഹനന്മക്കാവശ്യമായ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനും മന്ത്രിക്ക് കഴിയട്ടെയെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള മുസ്ലിം ജമാഅത്തിന്റെ പിന്തുണ ഉണ്ടാവുമെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു.